കൂടാളി : "പുതിയ കേരളത്തിന് വിദ്യാർത്ഥിത്വം വഴിതെളിക്കും" എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് തല മെമ്പർഷിപ്പ് ക്യാമ്പയിന് കൂടാളി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പത്താം ക്ലാസ്സ് വിദ്യാർത്ഥി റിസിൻ പി.വി ക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. വികലമായ വിദ്യാഭ്യാസ നയങ്ങളിലൂടെ കേരത്തിലെ വിദ്യാഭ്യാസമേഖലയെ തകർക്കാൻ പിണറായി സർക്കാർ കോപ്പ് കൂട്ടുമ്പോൾ പ്രതിരോധം തീർക്കുമെന്ന് ഹരികൃഷ്ണൻ പാളാട് അറിയിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറ, സുഹൈൽ നെല്ലൂന്നി, റൈഹാൻ സി.കെ, റിസാൻ എടയന്നൂർ, അനുദീപ് കെ, അഭിനന്ദ് കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment