ഓണത്തോടനുബന്ധിച്ച് എല്ലാ കാര്‍ഡുകാര്‍ക്കും അരിയും വെളിച്ചെണ്ണയും ന്യായവിലയ്ക്ക് സപ്ലൈകോയിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിന് എട്ട് കിലോഗ്രാം അരി 29 രൂപയ്ക്ക് സബ്‌സിഡി നിരക്കിലാണ് സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡ് ഒന്നിന് രണ്ട് കിലോ പച്ചരിയോ, പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍കടകള്‍ വഴി വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ സ്‌പെഷ്യല്‍ അരി ലഭിക്കും.
10 കിലോ ചമ്പാവോ, അഞ്ച് കിലോ പുഴുക്കലരിയോ വാങ്ങാം. ഏത് വേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. പിങ്ക് കാര്‍ഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ അഞ്ച് കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും. നീല കാര്‍ഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും. വെള്ള കാര്‍ഡിന് ആകെ 15 കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും. ചുവപ്പ് കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന അഞ്ച് കിലോ അരിക്ക് പുറമെ അഞ്ച് കിലോ കൂടി ലഭിക്കും. മഞ്ഞ കാര്‍ഡുകാര്‍ക്ക് ഒരുകിലോ പഞ്ചസാരയും എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതവും ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ പാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത എഎഐ കാര്‍ഡുകള്‍ക്ക് രണ്ട് ലിറ്റര്‍ മണ്ണെണ്ണയും മറ്റ് വിഭാഗം കാര്‍ഡുകാര്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും രണ്ട് പാദത്തിലെയും ചേര്‍ത്ത് ഈ മാസം ലഭിക്കും.
Post a Comment