ഓണാവധിക്കായി സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും



തിരുവനന്തപുരം :- സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണവധിക്കായി ഇന്ന് അടയ്ക്കും. അവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
പരീക്ഷകളിൽ അഞ്ച് മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകളില്‍ ഓരോ വിഷയത്തിനും മുപ്പത് ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും. കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ലഹരി വ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement