കണ്ണൂർ: സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 70 കേസുകൾ പരിഗണിച്ചു. ഇതിൽ 20 എണ്ണം പരിഹരിച്ചു. അഞ്ച് കേസുകൾ പോലീസ് റിപ്പോർട്ടിനായും മൂന്നെണ്ണം ജാഗ്രതാ സമിതിക്കും കൈമാറി. രണ്ട് കേസുകൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറി. 40 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. രണ്ട് പുതിയ പരാതികൾ ലഭിച്ചു.
അഭിഭാഷകരായ പ്രമീള, ചിത്ര ശശിധരൻ, കൗൺസിലർ അർപിത എന്നിവരും സിറ്റിങ്ങിൽ പരാതികൾ പരിഗണിച്ചു.

Post a Comment