പരിയാരം കാരക്കുണ്ടിൽ 30 ഏക്കർ പുൽമേട് കത്തിനശിച്ചു



തളിപ്പറമ്പ് : പരിയാരം പഞ്ചായത്തിലെ കാരക്കുണ്ടിലുണ്ടായ കാട്ടുതീയിൽ 30 ഏക്കറോളം സ്ഥലത്തെ പുൽമേടുകളും കൃഷിഭൂമിയും കത്തിനശിച്ചു. കാരക്കുണ്ട്, പൊന്നച്ചേരി പ്രദേശങ്ങളിലെ വിജനമായ സ്ഥലത്താണ് ഇന്നലെ ഉച്ചയോടെ തീപടർന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിരക്ഷാസേന ഗ്രേഡ് സ്റ്റേഷൻ ഓഫിസർ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘമെത്തി 5 മണിക്കൂറിലധികം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

സമീപത്തുള്ള ഒരു വീട്ടുപറമ്പിലേക്ക് തീ പടരുന്നതും അഗ്നിരക്ഷാ സേനയുടെ ഇടപെടൽകൊണ്ട് തടഞ്ഞു. പുൽമേടുകളും കശുമാവ് തുടങ്ങിയ കൃഷിഭൂമിയുമാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസങ്ങളായി തളിപ്പറമ്പിന്റെ വിവിധ മേഖലകളിൽ വ്യാപകമായി കാട്ടുതീ റിപ്പോർട്ട് ചെയ്തിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement