കൈക്കൂലി കേസ്; വില്ലേജ് ഓഫിസർക്കും അസിസ്റ്റന്‍റിനും തടവും പിഴയും




 
കൈക്കൂലി കേസിൽ വില്ലേജ് ഓഫിസർക്കും വില്ലേജ് അസിസ്റ്റന്റിനും തടവും പിഴയും. മുൻ വില്ലേജ് ഓഫിസറും നിലവിൽ കണ്ണൂർ താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാറും കണ്ണൂർ ബക്കളം സ്വദേശിയുമായ കെ.വി. ഷാജു (55), മുൻ വില്ലേജ് അസിസ്റ്റന്‍റ് ഏച്ചൂരിലെ സി.വി. പ്രദീപൻ (59) എന്നിവർക്ക് വിവിധ വകുപ്പുകളിൽ അഞ്ച് വർഷം കഠിനതടവും 90,000 രൂപ പിഴയും ഈടാക്കി.

തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ പരാതിക്കാരന് കോടതി വിധിയിലൂടെ ലഭിച്ച വസ്തുവിന്റെ നികുതി സ്വീകരിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement