വി.ടി കിഷോറിനെ ആദരിച്ചു



ചെമ്പൻതൊട്ടി: യുവ ആർക്കിടെക്ച്ചറൽ ഡിസൈനർ വി. ടി. കിഷോറിനെ ആദരിച്ചു. ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ ജെ. പി തവറൂൽ പൊന്നാടയണിയിച്ച ചടങ്ങിൽ പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ ടെൻസിംഗ് ജോസഫ് മൊമൻ്റോ കൈമാറി.

എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ സിബി പടിയറ കലയത്തുംചാലിൽ നിർമ്മിച്ച  'രംഗപ്പുരവിഹാര' യിലെ പ്രവേശനച്ചടങ്ങിലാണ്  കിഷോറിന് ആദരവർപ്പണം നടന്നത്. ഈ ആർട്ട് ഹൗസിൻ്റെ മുഖ്യ ശിൽപ്പിയും ഇദ്ദേഹം തന്നെയാണ്.

പ്രകൃതിയോടിണങ്ങി നിൽക്കുന്നതും എന്നാൽ ക്വാളിറ്റിയിലും കലാപരതയിലും വിട്ടുവീഴ്ചയില്ലാത്തതുമായ വീടുകളുടെ ആർക്കിടെക്ച്വറൽ ഡിസൈനറാണ് കിഷോർ. 

മലപ്പുറം പാങ്ങ് സ്വദേശിയാണ് കിഷോർ. ഉത്തര കേരളത്തിൽ എല്ലാ ജില്ലകളിലും കിഷോറിന് പൂർത്തിയായ നിർമ്മിതികളുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement