ദേശീയപാതയിലെ ചുടല-കുപ്പം സർവീസ് റോഡ്; ആശങ്ക തീരുന്നില്ല



തളിപ്പറമ്പ് : മഴവെള്ള കുത്തൊഴുക്കും മണ്ണിടിച്ചിലുമുണ്ടായ കുപ്പം പ്രദേശത്ത് പുതിയ വിവാദം. ദേശീയപാതയ്ക്ക് സമാന്തരമായുള്ള സർവീസ് റോഡ് ഒരു ഭാഗത്തു മാത്രം. ചുടല മുതലാണ് റോഡിനെ ഒതുക്കിയത്. പയ്യന്നൂരിൽനിന്ന്‌ ചുടലവരെ പുതിയ പാതയുടെ ഇരുഭാഗത്തും സർവീസ് റോഡുണ്ട്. ചുടല-കപ്പണത്തട്ട്-കുപ്പം ഭാഗം റോഡ് മണ്ണിടിച്ചിൽ ഭീഷണിയുള്ള കുന്നിൻചരുവിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസംമുതൽ നാട്ടുകാർ റോഡ് വിവാദം വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. ഏറെ തിരക്കേറിയ കവലയാണ് ചുടല. പയ്യന്നൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾക്കു പുറമെ തിരുവട്ടൂർ, പാച്ചേനി റോഡിൽ നിന്നുള്ള ബസകളും മറ്റു വാഹനങ്ങളും ഇവിടെനിന്ന്‌ സർവീസ് റോഡിൽ കയറിയണ് കുപ്പം പാലത്തിൽ എത്തേണ്ടത്. ഒരു വഴിയാണെങ്കിലും ആവശ്യത്തിന് വീതിയുണ്ടെങ്കിൽ പ്രയാസമില്ലെന്ന് നാട്ടുകാർ പറയുന്നു. കപ്പണത്തട്ട് കഴിഞ്ഞാൽ കുപ്പം വരെ വളവോട് കൂടിയ അപകടസാധ്യതയേറിയ വഴിയാണ്. ഇവിടെ റോഡ് വീതി കൂട്ടി ശാസ്ത്രീയമായരീതിയിൽ സർവീസ് റോഡ് നിർമിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement