അഞ്ച് വർഷത്തിൽ ലക്ഷ്യമിട്ടത് 100 പാലങ്ങൾ, പക്ഷേ പൂർത്തിയാക്കിയത് ഇരട്ടി! ബ്രിഡ്ജസ്@200 പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ്



രണ്ടാം എൽഡിഎഫ് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 200 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ്. 2021 ൽ പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേൽക്കുമ്പോൾ 100 പാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നായിരുന്നു ലക്ഷ്യം വെച്ചതെന്ന് മന്ത്രി പറയുന്നു. പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കാൻ പ്രത്യേക സംവിധാനം ആരംഭിച്ചു. ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 2000 കോടിയിലധികം രൂപ ചെലവഴിച്ച് 200 പാലങ്ങൾ യാഥാർത്ഥ്യമായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ യാത്രയിൽ കൂടെനിന്ന എല്ലാവരോടും മന്ത്രി പ്രത്യേക നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement