കണ്ണൂർ ജില്ലയിൽ ആകെ 117 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു; ചൊവ്വാഴ്ച സൂക്ഷ്മ പരിശോധന



കണ്ണൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 117 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നിരീക്ഷകരുടെ സാന്നിധ്യത്തിൽ വരണാധികാരികൾ നടത്തും. മാർച്ച് 26 വ്യാഴാഴ്ചയാണ് നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയ്യതി. അതോടെ സ്ഥാനാർഥികളുടെ പൂർണമായ ചിത്രം തെളിയും.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി മാർച്ച് 26.

പയ്യന്നൂർ-7, കല്ല്യാശ്ശേരി-9, തളിപ്പറമ്പ്-15, ഇരിക്കൂർ-7, അഴീക്കോട് 11, കണ്ണൂർ-11, ധർമ്മടം-9, തലശ്ശേരി 11, കൂത്തുപറമ്പ്-14, മട്ടന്നൂർ-9, പേരാവൂർ-14 എന്നിങ്ങനെയാണ് പത്രിക നൽകിയ സ്ഥാനാർഥികളുടെ എണ്ണം.

കണ്ണൂർ നിയമസഭ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ ടി ഒ മോഹനൻ തിങ്കളാഴ്ച വരണാധികാരി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) സി ബിജു മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പയ്യന്നൂർ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ പയ്യന്നൂർ താലൂക്ക് ഓഫീസിൽ അസി. റിട്ടേണിങ്ങ് ഓഫീസർ ജി സുരേഷ് ബാബുവിനും അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ കരീം ചേലേരി ഡെപ്യൂട്ടി കളക്ടർ (എൽഎ) അനീഷിനും തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡിഎഫ് സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ തളിപ്പറമ്പ് തഹസിൽദാർ കെ. സന്തോഷിനും നാമനിർദേശ പത്രിക സമർപ്പിച്ചു. കല്യാശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരി വരണാധികാരി കെ.എൻ ബിന്ദു മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു.

തലശ്ശേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി ഒ. നിധീഷ് തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹിക്കും ധർമ്മടം മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. രഞ്ചിത്ത് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണനും പയ്യന്നൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി എപി ഗംഗാധരൻ പയ്യന്നൂർ താലൂക്ക് ഓഫീസിൽ അസി. റിട്ടേണിങ്ങ് ഓഫീസർ ജി സുരേഷ് ബാബുവിനും പത്രിക സമർപ്പിച്ചു. അഴീക്കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി കെകെ വിനോദ് കുമാർ, കല്ല്യാശ്ശേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി എവി സനിൽ എന്നിവരും വരണാധികാരിക്ക് പത്രിക നൽകി.

തളിപ്പറമ്പ് മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർഥി ആനപ്പള്ളി ഗോപാലൻ തളിപ്പറമ്പ് തഹസിൽദാർ കെ. സന്തോഷ് മുമ്പാകെ പത്രിക നൽകി. കല്യാശ്ശേരി മണ്ഡലം എസ്ഡിപിഐ സ്ഥാനാർഥി കെ കെ അബ്ദുൽ ജബ്ബാർ നാമനിർദേശ പത്രിക സമർപ്പിച്ചു.

പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥികളായ സന്ദീപ് വികെ, എ.പി നാരായണൻ, എൻഡിഎ സ്ഥാനാർഥി ബാലകൃഷ്ണൻ എന്നിവർ പത്രിക നൽകി.

കല്ല്യാശ്ശേരിയിൽ സ്വതന്ത്രൻ രാജീവൻ കണ്ണോത്ത്, അഡ്വ. നൗഷാദ് വാഴവളപ്പിൽ (ഐ.എൻ.സി), പ്രകാശ് എം (ബി.ജെ.പി) എന്നിവരും പത്രിക നൽകി.

അഴീക്കോട് സ്വതന്ത്രൻമാരായ സുമേഷ് ടി.പി, പ്രസാദ് വി.പി, അബ്ദുൽ കരീം വി.വി, അബ്ദുൽകരീം സി, സുമേഷ് കുമാർ കെ, സി.പി റഷീദ് (ഐയുഎംഎൽ) എന്നിവരും പത്രിക നൽകി.

കണ്ണൂരിൽ സ്വതന്ത്രൻമാരായ താഴെക്കണ്ടി മോഹനൻ, രാമചന്ദ്രൻ കെ. അഷ്‌റഫ് കെ.കെ, പി.കെ വേലായുധൻ (ബി.ജെ.പി), സുരേഷ്‌കുമാർ (ഭാരതീയ ജവാൻ കിസാൻ പാർട്ടി), പി. രാജീവൻ (ഐ.എൻ.സി) എന്നിവർ പത്രിക നൽകി.

കൂത്തുപറമ്പിൽ സ്വതന്ത്രൻമാരായ ഷാഹുൽ ഹമീദ്, ജയന്തി എ, ജയന്തി, റിജിൻ വി.പി.എൻ, പ്രവീൺകുമാർ, റഫീദ് എ.പി, കുഞ്ഞിക്കണ്ണൻ സി.കെ (ബി.ജെ.പി) എന്നിവർ പത്രിക നൽകി.

പേരാവൂരിൽ സ്വതന്ത്രൻമാരായ വേണുഗോപാലൻ സി, സി. ഷൈലജ, ജയ്‌സൺ കെ.കെ., ശൈലജ എ.വി, സണ്ണി, സണ്ണി ജോസഫ്, കൃഷ്ണൻ (സിപിഐ (എംഎൽ) ലിബറേഷൻ) എന്നിവർ പത്രിക നൽകി.

മട്ടന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥികളായി ടി. ചന്ദ്രൻ, സനോജ്, സുരേഷ് മാവില (ഐഎൻ.സി) വി മുഹമ്മദ് ബഷീർ (എസ്ഡിപിഐ), പ്രജീൽ കെ.ബി (ബിജെപി) എന്നിവർ പത്രിക നൽകി.

ധർമ്മടത്ത് സ്വതന്ത്രരായി ഷിജു ആർ.ബി, വിജയൻ എ.എം, വാടി ഹരീന്ദ്രൻ, മുഹമ്മദ് ഷമ്മാസ് (ഐഎൻ.സി), ജിതിൻ രഘുനാഥ് (ബി.ജെ.പി) എന്നിവരും പത്രിക നൽകി.

ഇരിക്കൂറിൽ കെ.ടി സുരേഷ് കുമാർ (കേരള കോൺഗ്രസ് എം), ജോസഫ് (ആം ആദ്മി പാർട്ടി), എം.ജെ മാത്യു (എസ്ഡിപിഐ), അമൽ തോമസ് (സ്വതന്ത്രൻ) എന്നിവർ പത്രിക നൽകി.

തലശ്ശേരിയിൽ സ്വതന്ത്രരായ രാജൻ വി.പി, രാജൻ ഒ.പി, സിഒടി നസീർ, സാജു വി.പി, എ.സി ജലാലുദ്ദീൻ (എസ്ഡിപിഐ), സുഹൈബ് കെ (ഐഎൻസി) എന്നിവരും പത്രിക നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement