നിർമ്മലഗിരി മുതൽ കരേറ്റ പാലം വരെ ഇനി 'ക്യാമറക്കണ്ണിൽ'; 29 സിസിടിവി ക്യാമറകൾ നാടിന് സമർപ്പിച്ചു




കൂത്തുപറമ്പ്: കൂത്തുപറമ്പ് ജനമൈത്രി പോലീസിൻ്റെയും സിസിടിവി ജനകീയ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നിർമ്മലഗിരി മുതൽ കരേറ്റ പാലം വരെയുള്ള മേഖലയിൽ സ്ഥാപിച്ച 29 സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം നടന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐപിഎസ് ആണ് അതീവ സൂക്ഷ്മതയുള്ള ക്യാമറകളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

പ്രദേശത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി ജനകീയ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. സന്ധ്യാലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ സിസിടിവി ജനകീയ കമ്മിറ്റി ചെയർമാൻ ശ്രീ. ഒ. ഗംഗാധരൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ. സിബി ടോം, വാർഡ് മെമ്പർ ശ്രീ. പി.കെ. ബഷീർ, സബ് ഇൻസ്‌പെക്ടർ ഷമീർ പി, മാങ്ങാട്ടിടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. എം. മനോഹരൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. സിസിടിവി ജനകീയ കമ്മിറ്റി കൺവീനർ ശ്രീ. അഷ്റഫ് ഹാജി സി.പി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. #kannurcitypolice #Kuthuparamba #CCTVSecurity

Post a Comment

Previous Post Next Post

Join Whatsapp

Advertisement