ലോഗോ ക്ഷണിച്ചു



കണ്ണൂർ: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാന്‍ എന്‍ട്രികള്‍ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ലോഗോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ ആഗോള നിലവാരത്തിലുള്ള ഒരു മികവിന്റെ കേന്ദ്രമായി അടയാളപ്പെടുത്തുന്ന ലോഗോയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രൊഫഷണല്‍ ഡിസൈനര്‍മാര്‍ക്കും ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥികള്‍ക്കും ഡിസൈനിംഗില്‍ താല്‍പര്യമുള്ള പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

അവയവദാന പ്രക്രിയയിലെ മാനുഷിക മൂല്യങ്ങള്‍, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം എന്നിവയ്‌ക്കൊപ്പം പുതുജീവന്‍, പ്രത്യാശ, കരുണ എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികള്‍ക്ക് മുന്‍ഗണന നല്‍കും. 

ഡിസൈനുകള്‍ എ ഫോര്‍ സൈസില്‍ എച്ച്.ഡി നിലവാരത്തില്‍ പിഡിഎഫ്/ജെപിജി ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 13 നകം ലോഗോകള്‍ pmukiot@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. ലോഗോയ്ക്കൊപ്പം അപേക്ഷകന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ലോഗോയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവ ഉള്‍പ്പെടുത്തണം. 

ഒരാള്‍ക്ക് ഒരു ലോഗോ മാത്രമേ അയക്കാനാവൂ. വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുക. കൂടുതല്‍ വിവരങ്ങള്‍ കെ-സോട്ടോയുടെ വെബ്സൈറ്റായ ksotto.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471-2528658, 2962748

Post a Comment

Previous Post Next Post

Join Whatsapp

Advertisement