കാർഷിക - ആരോഗ്യ - വിദ്യാഭ്യാസ - പാർപ്പിട മേഖലക്ക് മുൻഗണന നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്



കണ്ണൂർ :- കാർഷിക - ആരോഗ്യ - വിദ്യാഭ്യാസ - പാർപ്പിട മേഖലക്ക് മുൻഗണന നൽകിക്കൊണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡണ്ട് ടി.ഷബ്ന ബജറ്റ് അവതരണം നടത്തി.   മുൻനീക്കിയിരിപ്പും വരവും ചേർത്ത് 164,76,97,749 വരവും 162, 52, 63000 രൂപ ചെലവുമുള്ള മിച്ച ബജറ്റ് ആണ് അവതരിപ്പിച്ചത്.

കാർഷിക മേഖലക്കായി 14 കോടി രൂപയും നെൽകൃഷി പ്രോൽസാഹിപ്പിക്കാനായി രണ്ട് കോടി 3 ലക്ഷം രൂപയും വകയിരുത്തി. ട്രാൻസ് ജെൻഡർ പദവി പഠനത്തിനായി 4 ലക്ഷം രൂപ നീക്കിവെച്ചു. പട്ടികജാതി സമൂഹത്തിന്റെ ഉന്നമനത്തിനായി ആറു കോടി 65 ലക്ഷം രൂപയും പട്ടിക വർഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി 5 കോടി രൂപയും ബജറ്റിൽ വകയിരുത്തി. നെറ്റ് സീറോ കാർബൺ പദ്ധതി നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപ നീക്കി വെച്ചു. ആറളം ഫാം ബ്ലോക്ക് 55- വിയറ്റ് നാം നഗറുകളെ ബന്ധിപ്പിക്കുന്ന തൂക്കു പാലം നിർമ്മാണത്തിന് 10 ലക്ഷം രൂപയും ഫാമിൽ സോളാർ ഹാങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement