സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് സി.പി.എം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു



കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് സി.പി.എം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. ബോബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് യു.ഡി.എഫ് ആരോപിച്ചു. പ്രദേശത്ത് യു.ഡി.എഫ് പ്രതിഷേധ പ്രകടനവും നടത്തി.

എന്നാൽ ബോബ് നിർമാണം അല്ലെന്നും പടക്കം പൊട്ടിച്ചപ്പോഴുണ്ടായ അപകടമാണെന്ന് പൊലീസ് പറഞ്ഞു. കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement