തിരഞ്ഞെടുപ്പ് ഒരുക്കം: കണ്ണൂരിൽ പോലീസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ അവലോകന യോഗം സംഘടിപ്പിച്ചു




കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു.

കണ്ണൂർ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി ശ്രീ. യതീഷ് ചന്ദ്ര ജി എച്ച് ഐപിഎസ്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി ഐപിഎസ്, കണ്ണൂർ റൂറൽ എസ്പി ശ്രീ. അനുജ് പാലിവാൾ ഐപിഎസ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. അഡിഷണൽ എസ്പിമാർ, എസിപി/ ഡിവൈഎസ്പിമാർ, പോലീസ് സ്റ്റേഷൻ എസ്എച്ച്ഒമാർ, എസ്ഐമാർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാ‍ന, ജില്ലാ അതിർത്തി പങ്കിടുന്ന മേഖലകളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കാനും ലഹരിമരുന്ന്, അനധികൃത മദ്യം, കണക്കിൽപ്പെടാത്ത പണം എന്നിവയുടെ ഒഴുക്ക് തടയാനും യോഗം തീരുമാനിച്ചു. വിവിധ കേസുകളിലെ പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിവർക്കെതിരെയുള്ള നടപടി വേഗത്തിലാക്കാനും മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് അക്രമങ്ങളിൽ ഏർപ്പെട്ടവരെ നിരീക്ഷിക്കാനും പോലീസ് പട്രോളിംഗ് ശക്തമാക്കാനും നിർദ്ദേശം നൽകി.

റൂട്ട് മാർച്ചുകൾ, ബോർഡർ സീലിംഗ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, ഫ്ലയിംഗ് സ്ക്വാഡ് എന്നിവയുടെ പരിശോധനകൾക്ക് പുറമെ, പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ജില്ലയിൽ പ്രർത്തിക്കുന്നുണ്ടെന്നും സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ പോലീസ് പൂർണ്ണ സജ്ജമാണെന്നും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും കണ്ണൂർ റേഞ്ച് ഡിഐജി അറിയിച്ചു.
#kannurcitypolice #keralapolice #election

Post a Comment

Previous Post Next Post

Join Whatsapp

Advertisement