നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. ബോംബ് സ്ക്വാഡും(BDDS), ഡോഗ് സ്ക്വാഡും സംയുക്തമായാണ് വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നത്. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ പരിശോധനകൾ നടന്നുവരുന്നുണ്ട്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി ഐപിഎസിന്റെ നിർദ്ദേശപ്രകാരം സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമായാണ് ഈ നടപടി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Post a Comment