വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി വിൽപ്പനക്കായി സൂക്ഷിച്ച വിദേശമദ്യ ശേഖരം പിടികൂടി


ഇരിട്ടി: വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി വിൽപ്പനക്കായി സൂക്ഷിച്ച വിദേശമദ്യ ശേഖരം പിടികൂടി. ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാളിന്റെയും ഇരിട്ടി ഡി വൈ എസ് പി രാജേഷിനെയും മേൽനോട്ടത്തിൽ ഇരിട്ടി എസ് എച് ഒ ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം ഇരിട്ടി എസ് ഐ കെ. ഷറഫുദ്ദീനും സംഘവും നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച മദ്യശേഖരം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് അയ്യൻകുന്ന് കച്ചേരിക്കടവിലെ വടയാറ്റുകുന്നേൽ ഹൌസിൽ ജിജി (45) യെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൽ വാടകക്ക് താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച നിലയിൽ 14. 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വിൽപ്പനയിലൂടെ ലഭിച്ച 23750 രൂപയും പോലീസ് കണ്ടെടുത്തു. നിരന്തരമായി മദ്യ വിൽപ്പന നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ് ഐ യെക്കൂടാതെ ഇരട്ടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പ്രവീൺ എസ് സി പി ഒ ശിഹാബുദ്ദീൻ, നിസാമുദ്ദീൻ, രമ്യ, ഇരട്ടി ഡിവൈഎസ്പി സ്‌ക്വാഡിലെ ജയദേവ് എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു. ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement