കേരളത്തില്‍ ഇന്ന് സ്വര്‍ണവില അല്‍പ്പം കുറഞ്ഞു


കേരളത്തില്‍ ഇന്ന് സ്വര്‍ണവില അല്‍പ്പം കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,07,720 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,465 രൂപയും. ഇന്നലെ ഒടുവില്‍ മാറിയ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ 480 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 60 രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 88,520 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 11,065 രൂപയും. ഗ്രാമിന് 50 രൂപയാണ് ഇന്ന് കുറഞ്ഞത്. എന്നാല്‍ വെള്ളിവില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില ഇന്നും അതേ നിരക്കില്‍ത്തന്നെയാണ് ഉള്ളത്. ഇന്നലെ രണ്ട് തവണ വില വര്‍ധിച്ച ശേഷമാണ്. ഇന്ന് നേരിയ കുറവുണ്ടായത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement