നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസ് റൂട്ട് മാർച്ച് നടത്തി




2026 നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനങ്ങളിൽ സുരക്ഷാബോധം ഉറപ്പുവരുത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി കണ്ണൂർ ടൌൺ പോലീസും കേന്ദ്ര സേനയും (BSF) സംയുക്തമായി കണ്ണൂരിൽ റൂട്ട് മാർച്ച് നടത്തി.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി ഐപിഎസ് ന്റെ നിർദേശപ്രകാരമായിരുന്നു മാർച്ച് നടത്തിയത്. പഴയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച റൂട്ട് മാർച്ച് കാൽടെക്സ് വഴി സഞ്ചരിച്ച് താവക്കര സമാപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവുമായി നടത്തുന്നതിന്റെ ഭാഗമായി പോലീസ് നടപ്പിലാക്കുന്ന വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് റൂട്ട് മാർച്ച് നടത്തിയത്.

കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ആർ ഹരിപ്രസാദ്, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൈലാസ്നാഥ് എസ്.ബി, ബി.എസ്.എഫ് ഇൻസ്പെക്ടർ ഗിരീഷ് ഗൊഗോയ് എന്നിവരുടെ നേതൃത്വത്തിൽ 21 കേരളാ പോലീസ് സേനാംഗങ്ങളും 34 ബിഎസ്എഫ് സേനാംഗങ്ങളും റൂട്ട് മാർച്ചിൽ പങ്കെടുത്തു. #kannurcitypolice #keralapolice #routemarch #bsf

Post a Comment

Previous Post Next Post

Join Whatsapp

Advertisement