കണ്ണൂർ: ഇരിണാവ് ടർഫിന് സമീപമുണ്ടായ ബൈക്കപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ എൻ.ടി. മുഹമ്മദ് ആദിൽ (18) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
കണ്ണപുരം യോഗശാലയ്ക്ക് സമീപം താമസിക്കുന്ന അഫ്സലിന്റെയും, മുല്ലാലി ഇസ്മായിൽ ഖാന്റെ മകൾ ഫാഹിമയുടെയും മകനാണ് മരിച്ച മുഹമ്മദ് ആദിൽ. വിദ്യാർത്ഥിയുടെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും സഹപാഠികളും. ഹാഫിള് ഫളൽ, ആയിഷ സഹ്റ എന്നിവർ സഹോദരങ്ങളാണ്.

Post a Comment