മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ പദ്ധതി പുനരുജ്ജീവന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു. പുതുച്ചേരിയിൽ വെച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴിയാണ് കാലത്ത് 11.30 മണിക്ക് ഉത്ഘടനം ചെയ്തത്.ചടങ്ങിൽ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ കൈലാസനാഥൻ, മുഖ്യമന്ത്രി എൻ രംഗസാമി, പൊതുമരാമത്ത് മന്ത്രി കെ ലക്ഷ്മിനാരായണൻ, എം പി മാരായ ശെൽവഗണപതി, വി വൈതിലിംഗം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.മാഹിയിൽ നടന്ന ചടങ്ങിൽ മാഹി എം എൽ എ രമേഷ് പറമ്പത്ത്, റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത്ത് കുമാർ ഐ എ എസ് , മാഹി ഗവ. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ പി ഇഷ്ഹാക്ക്, അസിസ്റ്റന്റ് ഡയറക്ടർ ഡോ .പി പി ബിജു, ഡോ .വി പി ശ്രീജിത്ത്, പൊതുമരാമത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ തനികാജലം, ജൂനിയർ എഞ്ചിനീയർ ദിനേഷ്, പി പ്രശാന്ത്, പി പി രാജേഷ്, കെ പി പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment