നിയമസഭാ തിരഞ്ഞെടുപ്പ്; അഴീക്കോട്‌ പോലീസ് റൂട്ട് മാർച്ച് നടത്തി.



വളപട്ടണം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി പോലീസ് റൂട്ട് മാർച്ച് നടത്തി.

റൂട്ട് മാർച്ച് വളപട്ടണം പോലീസിന്റെയും കേന്ദ്ര സേനയുടെയും(BSF) സംയുക്താഭിമുഖ്യത്തിൽ അഴീക്കോട് അക്ലിയത്ത് എൽ പി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച് പൂതപ്പാറ അവസാനിച്ചു. വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ & എഎസ്പി അഭിഷേക് ഷിറ ഐപിഎസ്, ഇൻസ്പെക്ടർ ഓഫ് പോലീസ് ഷിജു ഇ കെ, എസ്.ഐ ഭാസ്കരൻ നായർ, എസ്.ഐ അഭിഷേക്, ഉൾപ്പെടെ 20 പോലീസ് സേനാംഗങ്ങളും, ബി.എസ്.എഫ് ഇൻസ്പെക്ടർ ഗിരീഷ് ഗൊഗോയ് എസ്.ഐമാരായ പ്രേംകുമാർ, ടി എസ് ടോമർ ഉൾപ്പെടെ 53 ബി.എസ്.എഫ് സേനാംഗങ്ങളുമാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്. #kannurcitypolice #keralapolice #police #bsf #routemarch

Post a Comment

Previous Post Next Post

Join Whatsapp

Advertisement