ഇരിട്ടി: ആറളം ഫാമിൽ 16 പേർ കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും പ്രശ്‌നപരിഹാരത്തിന് വ്യക്തമായ പദ്ധതി ജില്ലാ ഭരണകൂടത്തിനില്ലെന്ന് ആദിവാസി സംഘടനാ നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ ജില്ലാ പുനരധിവാസ മിഷന് ഒരു തെറ്റും പറ്റിയില്ലെന്നാണ് കലക്ടറേറ്റിൽ നടന്ന ആദിവാസികളുടെ യോഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞത്. ആദിവാസി പുരധിവാസ മിഷൻ ജില്ലാ ചെയർമാൻ എന്ന നിലയിൽ പ്രത്യേക ബധ്യത ഇല്ലെന്ന കലക്റ്ററുടെ നിലപാട് സംശയാസ്പദവും പ്രതിഷേധാർഹവുമാണ്. ഭരണപരമായത ഉത്തരവാദിത്തം നിർവ്വഹിക്കാത്തവർക്കെതിരെ നടപടി ഉണ്ടാകണം. മാത്രമല്ല, ഇത്തരം മനോഭാവം പുലർത്തുന്നവർ ആദിവാസി മരണം തുടർന്നാൽ കലക്ടറേറ്റിൽ എടുത്ത തീരുമാനം യുദ്ധകാലാടിസസ്ഥാനത്തിൽ നടപ്പാക്കുമെന്ന് തോന്നുന്നില്ല. അതിനാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും ആറളം ഫാമിൽ ചേർന്ന ആദിവാസികളുടെ യോഗത്തിൽ തീരുമാനിച്ചു. കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ കേസ് നല്കാൻ ഫാമിൽ നടന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 10മുതൽ പ്രതിഷേധ സത്യാഗ്രഹ സമരം നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ 13-ാം ബ്ലോക്കിലെ ഗോത്രമഹാസഭാ നേതാവ് കെ. എസ്. രാമ അധ്യക്ഷത വഹിച്ചു. എം. ഗീതാനന്ദൻ, ശ്രീരാമൻ കൊയ്യോൻ, അരുവിക്കൽ കൃഷ്ണൻ, ബിന്ദു രാജൻ, കുഞ്ഞിരാമൻ ചപ്പിലി, യദു ചന്ദ്രൻ, ചാമൻ മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment