ഇരിക്കൂർ :ഇരിക്കൂർ ഏരിയ മുഅല്ലിം റിലീഫ് സെൽ ക്ഷേമ പ്രവർത്തങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഇരിക്കൂർ ഏരിയ പരിധിയിൽ ദീർഘ കാലം മദ്റസ രംഗത്ത് സേവനം ചെയ്തു വിശ്രമ ജീവിതം നയിക്കുന്നവരെ കണ്ടെത്തി നൽകുന്ന പെൻഷൻ പദ്ധതിക്ക് തുടക്കമായി. പരിപാടിയിൽ ചെയർമാൻ പി. മുസ്തഫ മൗലവി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ മഹൽ സെക്രട്ടറി കെ. പി അസീസ് മാസ്റ്റർ പദ്ധതി പ്രഖ്യാപനം നടത്തി. ഇരിക്കൂർ നിലാമുറ്റം സിയാറത്, മാംസ വിതരണ ടോക്കൺ വിതരണ ഉദ്ഘാടനം എന്നിവ ഹസൻ മുസ്‌ലിയാർ ഏര്യം നിർവഹിച്ചു. സയ്യിദ് നിസാമുദ്ധീൻ തങ്ങൾ സമാപന പ്രാർത്ഥന നടത്തി. അബ്ദുസ്സലാം അൻസ്വരി, ആദം നിസാമി, കെ. കെ. എം അഷ്‌റഫ് മൗലവി, പി. പി മുഹമ്മദ് കുഞ്ഞി മൗലവി, കെ. പി അബുബകർ മൗലവി, വി. ശറഫുദ്ധീൻ മൗലവി, പി. കെ മുസമ്മിൽ മൗലവി, മിസ്ബാഹ് വാഫി, ടി. പി അബ്ദുൽ ഹസീബ് പ്രസംഗിച്ചു.

Post a Comment