പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്യാന്‍ അനുമതി; രണ്ട് മാസത്തേക്ക് ഇളവ് നൽകി കേന്ദ്രം


പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച് അവശ്യ നടപടികൾ സ്വീകരിക്കുന്നത് ഇന്ത്യ തുടരുന്നു. മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണത്തിനുമുള്ള നിയമങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി.ഇതോടെ മണ്ണെണ്ണ രഹിതമായി മാറിയ 21 സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിൽ മണ്ണെണ്ണ വിതരണം ചെയ്യും.പൊതുമേഖലാ എണ്ണ കമ്പനികൾ നടത്തുന്ന പെട്രോൾ പമ്പുകൾക്ക് മണ്ണെണ്ണ സംഭരിക്കാനും വിതരണം ചെയ്യാനും അനുവാദം നൽകി.പെട്രോൾ പമ്പ് വഴി മണ്ണെണ്ണ വിതരണം ചെയ്യും. രണ്ടു മാസത്തേക്കാണ് ചട്ടങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.

പെട്രോളിയം മന്ത്രാലയം ഒരു ജില്ലയിലെ രണ്ട് പെട്രോൾ പമ്പുകൾക്ക് 5000 ലിറ്റർ വരെ മണ്ണെണ്ണ സൂക്ഷിക്കാൻ അനുമതി നൽകി. മണ്ണെണ്ണ മലിനീകരണം വർധിപ്പിക്കുന്ന ഇന്ധനമായതിനാലാണ് പല സംസ്ഥാനങ്ങളും അവ ഒഴിവാക്കിയിരുന്നത്. പൊതുമേഖലാ എണ്ണ കമ്പനികൾ നടത്തുന്ന പെട്രോൾ പമ്പുകൾക്ക് മണ്ണെണ്ണ സംഭരിക്കാനും വിതരണം ചെയ്യാനും അനുവാദം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement