സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പ്രഖ്യാപിച്ചു



കണ്ണൂർ: കേസന്വേഷണ മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പ്രഖ്യാപിച്ചു.   

വടകര വാഹനാപകട കേസിലെ അന്വേഷണ മികവിന് അന്നത്തെ കോഴിക്കോട് റൂറൽ എസ്പിയും നിലവിലെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുമായ ശ്രീ. നിധിൻരാജ് പി ഐപിഎസ്, വളപട്ടണം മോഷണം കേസ് അന്വേഷണ ഉദ്യോഗസ്ഥർ ആയ അന്നത്തെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറും നിലവിൽ പാലക്കാട് എസ്പിയുമായ ശ്രീ. അജിത് കുമാർ ഐപിഎസ്, അന്നത്തെ വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസും നിലവിൽ കോഴിക്കോട് സിറ്റി കൺട്രോൾ റും എസിപി ആയ ശ്രീ. സുമേഷ് ടി പി, എസ് ഐ ശ്രീ. വിപിൻ ടി എം (മാനന്തവാടി പോലീസ് സ്റ്റേഷൻ), എസ് ഐ ശ്രീ. ഷാജി പി കെ (ഡിഎച്ച് ക്യു കണ്ണൂർ സിറ്റി), എ എസ് ഐ ശ്രീ. സ്നേഹേഷ് എം (ചക്കരക്കൽ പോലീസ് സ്റ്റേഷൻ), കതിരൂർ അഷ്റഫ് വധക്കേസ് അന്വേഷിച്ച നിലവിൽ കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്പിയും അന്നത്തെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്നു ശ്രീ. വേണുഗോപാലൻ കെ വി എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement