ഇരിട്ടി: ആറളം ആദിവാസി പുനരധിവാസ മേഖലയുൾപ്പെടെ മലയോര മേഖലയിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ വാർഡ് ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് അടിയന്തിര മായും പ്രവർത്തന സജ്ജമാക്കണമെന്ന് ഇരിട്ടി നന്മ പബ്ലിക് ലൈബ്രറി വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ഇരിട്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി അധ്യക്ഷ പി.വി. ജിഷ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ. സുരേഷ് അധ്യക്ഷനായി. സെക്രട്ടറി സി.കെ. ലളിത പ്രവർത്തന റിപ്പോർട്ടും വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു. വായനശാലയുടെ ആജീവാനന്ത അംഗത്വം മുൻകാല പ്രാബല്യത്തോടെ ആയിരം രൂപയിൽ നിന്നും അയ്യായിരം രൂപയായി വർധിപ്പിക്കുന്ന പ്രമേയം ജനറൽ ബോഡി യോഗം അംഗീകരിച്ചു. സന്തോഷ് കോയിറ്റി, കെ. മോഹനൻ, പ്രീത ബാബു, സി.കെ. ശശിധരൻ, പി.പി. കുഞ്ഞൂഞ്ഞ്, ആർ.കെ. മിനി, പി.വി. പ്രേമവല്ലി എന്നിവർ സംസാരിച്ചു.
പുതിയഭാരവാഹികളായി സി.കെ. ലളിത (സെക്രട്ടറി), സന്തോഷ് കോയിറ്റി (ജോ. സെക്രട്ടറി), കെ. മോഹനൻ (പ്രസിഡൻ്റ്), സി.കെ. ശശിധരൻ (വൈസ് പ്രസിഡൻ്റ്) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment