കെഎസ്ആർടിസി പുതിയ സർവ്വീസുകൾ ആരംഭിച്ചു



കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോയിൽ നിന്നുള്ള പുതിയ നാല് ബസുകളുടെ ഫ്ലാഗ് ഓഫും ബസ് സ്റ്റാൻഡ് യാർഡ് ഇന്റർലോക്ക് പ്രവൃത്തി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനവും രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.

ഡിപ്പോയിൽ നിന്ന് പുതിയതായി ആരംഭിച്ച എളയാവൂർ അമ്പലം-തോട്ടട -പള്ളിപ്രം ബസ്സിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച മന്ത്രി ബസിന്റെ ആദ്യ യാത്രക്കാരനായത് കൗതുകമായി. 

കണ്ണൂർ-മൈസൂർ സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്, ബജറ്റ് ടൂറിസം സെല്ലിന് അനുവദിച്ച സൂപ്പർ ഡീലക്‌സ് ബസ്, ചെമ്പേരി ഏറ്റുപാറ ബസ് എന്നിവയും ഇതോടൊപ്പം ഫ്ലാഗ്ഓഫ് ചെയ്തു. 

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.30 കോടി രൂപ ചെലവഴിച്ചാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് യാർഡിന്റെ ഇന്റർ ലോക്കിങ് പ്രവൃത്തി പൂർത്തീകരിച്ചത്. 

കണ്ണൂർ കെഎസ് ആർ ടി സി സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ കോർപ്പറേഷൻ കൗൺസിലർ ഇ. ബീന അധ്യക്ഷയായി. 

ഡി.ടി.ഒ വി.മനോജ്‌കുമാർ, ഡി.ഇ.എ കെ.കെ.അനീഷ്, ഇ.രമേശൻ, അഡ്വ. പി. അജയകുമാർ, സുരേഷ്ബാബു എളയാവൂർ, രാഹുൽ കായക്കൽ, ടി.സി.മനോജ്, ഫാറൂഖ് വട്ടപ്പൊയിൽ, വി.രഘൂത്തമൻ, സി.ധീരജ്, പി.സി. അശോകൻ, അസ്‌ലം പിലാക്കൽ, രതീഷ് ചിറക്കൽ, ജോയി കൊന്നക്കൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement