രാഹുൽ ഗാന്ധിയുടെ കണ്ണൂരിലെ പൊതുസമ്മേളനം: വാഹന പാർക്കിംഗിന് പ്രത്യേക ക്രമീകരണങ്ങൾ



കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കണ്ണൂരിലെ പൊതുസമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നാളെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന വൻ ജനമുന്നേറ്റ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി നാല് പ്രധാന കേന്ദ്രങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ:

* ജില്ലാ ആശുപത്രി പരിസരം

 * എൽഐസി ഓഫീസ് പരിസരം

 * എസ് എൻ പാർക്ക് പരിസരം

 * കണ്ണൂർ ടൗൺ ഹൈസ്കൂൾ പരിസരം

പൊതുസമ്മേളനത്തിന് എത്തുന്നവർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം അഭ്യർത്ഥിച്ചു. പരിപാടി പ്രമാണിച്ച് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണങ്ങൾക്കും സാധ്യതയുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement