കീഴ്പ്പള്ളി സ്വദേശിയായ യുവാവ് ബംഗലുരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ



ഇരിട്ടി: കീഴ്പ്പള്ളി സ്വദേശിയായ യുവാവിനെ ബംഗലുരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കീഴ്പ്പള്ളി ചതിരൂരിലെ വെള്ളാപാണിയിൽ സാവിയോ ജോർജ് (41) നെയാണ് ബംഗലുരു യശ്വന്ത്പുരയിലെ ഹോട്ടലിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൺസ്ട്രക്ഷൻ പ്രവൃത്തിയുൾപ്പെടെയുള്ള ബിസിനസ്സ് നടത്തിയിരുന്ന സാവിയോ ബിസിനസ്സ് ആവശ്യാർത്ഥം ഏറണാകുളത്തു നിന്നും പിക്കപ്പ് ലോറിയിൽ സാധനങ്ങളുമായി ശനിയാഴ്ച്ചയാണ് ബംഗലുരുവിലെത്തിയത്. ഇവിടെ ഹോട്ടലിൽ മുറിയെടുത്ത സാവിയോ പിറ്റേ ദിവസം മുറിതുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് സംഘം മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം നടപടിയിൽ വ്യക്തമായതായി കുടുംബാംഗങ്ങൾ അറിയിച്ചു.
വെള്ളാപാണിയിൽ ജോർജിൻ്റെയും മേരിയുടെയും മകനാണ്.

ഭാര്യ: ക്ലിൻസി
സഹോദരൻ: ലിയോ ജോർജ് (അയർലൻ്റ് )

സംസ്കാരം: ബുധനാഴ്ച്ച രാവിലെ 9 മണിക്ക് മാങ്ങോട് സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ

Post a Comment

Previous Post Next Post

Join Whatsapp

Advertisement