തലശ്ശേരി: ദേശീയപാതയിൽ പ്രവർത്തിക്കുന്ന ജില്ല കോടതി സമുച്ചയത്തിൽ വീണ്ടും ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. വിവരം ലഭിച്ച ഉടൻ കണ്ണൂരിൽനിന്ന് എത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പൊലീസ് ഉദ്യോഗസ്ഥരും കോടതിയിലെത്തി പരിശോധന നടത്തി. കോടതി സമുച്ചയത്തിന്റെ അകവും പുറവും പരിസരങ്ങളും അരിച്ചുപെറുക്കി തിരഞ്ഞെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
സീനിയർ സി.പി.ഒ നിഗീഷിന്റെ നിയന്ത്രണത്തിലെത്തിയ പൊലീസ് നായ് ലൗലിയാണ് സ്ഫോടക വസ്തുക്കൾക്കായി തിരഞ്ഞത്. എ.എസ്.ഐ ബിനിഷ്, മറ്റ് ഉദ്യോഗസ്ഥരായ സജീഷ്, ജിജിൻരാജ്, ശരത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ ജനുവരിയിലും കോടതി സമുച്ചയത്തിനുനേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു. അന്നും കോടതിയും പരിസരവും അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.

Post a Comment