ഇരിട്ടി - കൂട്ടുപുഴ റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം


ഇരിട്ടി: ബൈക്ക് നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അയ്യൻകുന്ന് അങ്ങാടിക്കടവ് പുന്നക്കുണ്ടിലെ കുന്നത്ത് മറ്റത്തിൽ കെ.ജെ. ജസ്റ്റിൻ (29) ആണ് മരിച്ചത്. അമേരിക്കയിൽ ഷിപ്പിൽ ജോലിചെയ്യുന്ന ജസ്റ്റിൻ രണ്ടാഴ്ച മുൻപാണ് നാട്ടിൽ എത്തിയത്. ഇരിട്ടി - കൂട്ടുപുഴ റോഡിൽ സ്കൈ ഹോട്ടലിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ജസ്റ്റിനെ ഉടനെ ഇരിട്ടിയിലെ സ്വകാര്ര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. പരേതനായ ഔസേപ്പച്ചന്റെയും ലില്ലിയുടെയും മകനാണ്. സഹോദരങ്ങൾ : പ്രിൻസ്, മിനി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement