മട്ടന്നൂരിൽ വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തി



 

മട്ടന്നൂർ :മട്ടന്നൂരിൽ വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തെ ലക്ഷ്മി നാരായണ വിലാസിൽ സി.മോഹൻകുമാറാ(68)ണ് മരിച്ചത്. അവിവാഹിതനായ മോഹൻ കുമാർ വീട്ടിൽ തനിച്ചു താമസിച്ചു വരികയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ദുർഗന്ധമുണ്ടായതിനെത്തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. 

പരേതരായ മാധവ മാരാരുടെയും
ഗൗരി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പ്രസന്നകുമാരി,
വൽസലകുമാരി, വിലാസ്കുമാർ. പോസ്റ്റ്മോർത്തിനുശേഷം നാളെ വെള്ളിയാഴ്ച പയ്യാമ്പലത്ത് സംസ്കരിക്കും .

Post a Comment

Previous Post Next Post

Join Whatsapp

Advertisement