കരിങ്കൽക്കുഴിയിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിൽ



കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിൽ. മുല്ലക്കൊടി ബേങ്ക് ശാഖയ്ക്ക് സമീപത്തെ മതിലിനോട് ചേർന്നാണ് പോസ്റ്റ് ചെരിഞ്ഞ് നിൽക്കുന്നത്. നിലവിൽ പോസ്റ്റ്‌ നിലം പതിക്കാവുന്ന സ്ഥിതിയിലാണുള്ളത്. 

ഇരുഭാഗങ്ങളിലേക്കുമുള്ള വൈദ്യുതി ലൈനിൻ്റെ ബലത്തിലാണ് പോസ്റ്റ് ചെരിഞ്ഞു താഴ്ന്ന് നിൽക്കുന്നത്. അപകട സാധ്യത ഇല്ലാതാക്കാൻ വൈദ്യുതി തൂൺ ഉറപ്പിച്ച് നിർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എടക്കാട് ബ്ലോക്ക് സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര അധിക്യതരോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement