മീഡിയ പാസിന് അപേക്ഷ ക്ഷണിച്ചു
2026 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർക്ക് വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിന പാസുകൾ അനുവദിക്കുന്നതിനായി ജില്ലയിലെ അക്രഡിറ്റഡ് പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സ്ഥാപന മേധാവി/യൂനിറ്റ് ഹെഡ്/ ബ്യൂറോ ചീഫ്, സാക്ഷ്യപ്പെടുത്തിയ കത്ത്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷകൾ മാർച്ച് 23നകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കണം.
നിയമസഭാ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം തുറന്നു
കേരള നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2026മായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡൽ ഓഫീസറുടെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 9188942435, 9188942436 ടോൾഫ്രീ നമ്പറിൽ വിളിക്കാം.

Post a Comment