സ്വർണ വില കുത്തനെ കുറഞ്ഞത് അത് പോലെ കൂടി


കേരളത്തിലെ സ്വർണ്ണ വിപണിയിൽ ഇന്ന് കണ്ടത് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വിലക്കയറ്റവും ഇറക്കവുമാണ്. രാവിലെ പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി അമ്പരപ്പിച്ച സ്വർണ്ണവില, വൈകിട്ട് രണ്ട് തവണയായി വർദ്ധിച്ച് 1,05,080 രൂപ എന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 940 രൂപ കുറഞ്ഞതോടെ പവൻ വില 99,480 രൂപയിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ ജനുവരി 4-ന് ശേഷമാണ് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷത്തിന് താഴേക്ക് എത്തുന്നത്. ഒരു പവന് രാവിലെ മാത്രം 7,560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement