കെഎസ്ഇബിക്ക് അധിക വൈദ്യുതി വാങ്ങാൻ അനുമതി; യൂണിറ്റിന് പരമാവധി 10 രൂപ



സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമേകാൻ അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമീഷന്റെ അനുമതി. മെയ് പകുതി വരെയുള്ള കാലയളവിലെ ആവശ്യങ്ങൾക്കായി 250 മെഗാവാട്ട് വരെ അധിക വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്.

പവർ എക്സ്ചേഞ്ചുകളിലെ 'ടേം എ ഹെഡ്' മാർക്കറ്റ് വഴി വൈദ്യുതി വാങ്ങുമ്പോൾ യൂണിറ്റിന് പരമാവധി 10 രൂപയും അഞ്ച് പൈസ മാർജിനും നൽകാം. ഇതിനായി സുതാര്യമായ ഒടിസി പ്ലാറ്റ്ഫോം ഉപയോഗിക്കാനും കമീഷൻ നിർദ്ദേശിച്ചു. ഹ്രസ്വകാല വൈദ്യുതി സംഭരണ കാര്യങ്ങൾക്കായി പ്രത്യേക അപെക്സ്, ഓപ്പറേഷണൽ സമിതികൾക്ക് രൂപം നൽകും.

വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കർശനമായ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബിയോട് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദൈനംദിന വൈദ്യുതി സാഹചര്യം വിലയിരുത്തി ഉന്നതതലത്തിൽ റിപ്പോർട്ട് ചെയ്യണം. വൈദ്യുതി വാങ്ങി ഒരാഴ്ചയ്ക്കകം ചെലവായ തുക അടക്കമുള്ള മുഴുവൻ വിവരങ്ങളും കമീഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

കടുത്ത വേനലിനെത്തുടർന്നുണ്ടായ വൈദ്യുതി ഉപഭോഗത്തിലെ വൻ വർധനവും വേനൽമഴയുടെ കുറവുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൂടാതെ, പാചകത്തിന് വൈദ്യുതി ഉപകരണങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതും ആവശ്യകത കൂടാൻ കാരണമായിട്ടുണ്ടെന്ന് കെഎസ്ഇബി വിലയിരുത്തുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement