മാതൃകയായി ഒരു ലോട്ടറി തൊഴിലാളി; കളഞ്ഞുകിട്ടിയ 3 ലക്ഷം രൂപ തിരികെ നൽകി




കൂത്തുപറമ്പ്: സത്യസന്ധതയുടെ ഉദാത്തമായ മാതൃകയായി ലോട്ടറി തൊഴിലാളിയായ സി. സുബീഷ്. കൂത്തുപറമ്പ് ടൗണിൽ നിന്നും കളഞ്ഞുകിട്ടിയ 3 ലക്ഷം രൂപ സുബീഷ് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

കൂത്തുപറമ്പ് സഹകരണ റീജിനൽ ബാങ്ക് (അർബൻ ബാങ്ക്) ജീവനക്കാരൻ സി.വി.ജിതേഷിന്റെ പണമാണ് കാർ യാത്രക്കിടെ നഷ്ടപ്പെട്ടത്. പൊലീസ് സ്റ്റേഷനിൽ സുബീഷ് പണം ഉടമയ്ക്ക് കൈമാറി. സുബീഷിന്റെ ഈ മാതൃകാപരമായ പ്രവൃത്തിയെ കൂത്തുപറമ്പ് പോലീസ് അഭിനന്ദിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement