സംസ്ഥാനത്ത് നാലുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്


സംസ്ഥാനത്ത് നാലുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ മാസം ഒമ്പത് വരെ മഴ തുടരും. മഴ ലഭിക്കുന്നുണ്ടെങ്കിലും വിവിധ ഇടങ്ങളില്‍ ചൂട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അള്‍ട്രാവയലറ്റ് ഇന്‍ഡെക്‌സ് ഉയര്‍ന്ന തോതില്‍ തുടരുകയാണ്. അതേസമയം, തെരഞ്ഞെടുപ്പ് വർത്തനങ്ങളിലേർപ്പെടുന്നവർക്കായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement