പേരാവൂർ: വിവിധ പ്രദേശങ്ങളിൽ നിന്നും റബ്ബർ ഷീറ്റ് മോഷണം നടത്തിയ രണ്ടുപേരെ കണ്ണവം പോലീസ് പിടികൂടി.വെള്ളർവള്ളി സ്വദേശി മാട്ടയിൽ എം.എം യദുകൃഷ്ണൻ, മാലൂർ നിട്ടാറമ്പ് സ്വദേശി സി.വിഷ്ണു എന്നിവരാണ് പിടിയിലായത്. കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ എടയാർ , ആലച്ചേരി, കൊളത്തായി, പേരാവൂർ സ്റ്റേഷൻ പരി ധിയിലെ ആര്യപറമ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഇവർ റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചത്. ഈ മാസം വിവിധ ദിവസങ്ങളിലായാണ് മോഷണം നടന്നത്. 20,000 ത്തിലധികം രൂപ വിലവരുന്ന റബ്ബർ ഷീറ്റുകളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. വീടുകളിലും മറ്റും ഉണങ്ങാനിട്ട റബ്ബർ ഷീറ്റുകളാണ് ഇവർ സ്കൂട്ടറിലെത്തി മോഷ്ടിച്ച് കടന്ന് കളഞ്ഞത്. കണ്ണവം പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷണത്തിന്റേയും ഇവർ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിന്റെയും സിസി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ് ഐ അനൂപ് കെ ഗോവിന്ദ്, അഡീഷണൽ എസ് ഐ മാരായ ഹാഷിം, ബിജു, സീനിയർ സിവിൽ പോലീസ് ഓവീസർമാരായ വിജേഷ്, രാകേഷ് ,സിവിൽ പോലീസ് ഓഫീസ ർമാരായ അഷറഫ് ഷിബിൻ ഗോപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment