സ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് പട്ടുവം സ്വദേശിനി നബീസ (70) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ വെച്ചാണ് ഇവർക്ക് പാമ്പുകടിയേറ്റത്. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആന്റിവെനം ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സ നൽകുകയും ചെയ്തിരുന്നു.
വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നബീസ ഇന്ന് രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്. അതീവ വിഷമുള്ള ശംഖുവരയൻ പാമ്പാണ് ഇവരെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ പാമ്പുകടിയേറ്റ് മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് നബീസ. വേനൽചൂട് കഠിനമായതോടെ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വർധിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
അതേസമയം, കൊല്ലത്ത് പരിസരം വൃത്തിയാക്കുന്നതിനിടെ മധ്യവയസ്കന് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.
എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്കും പാമ്പു കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമ്മിളയെയാണ് പാമ്പുകടിച്ചത്. ബീച്ചിന് സമീപമുള്ള റിസോർട്ടിലാണ് സംഭവം.

Post a Comment