കണ്ണൂരിൽ വീടിന് നേരെ ബോംബെറ്


കണ്ണൂരിൽ ബിജെപി പ്രവർത്തകയുടെ വീടിന് നേരെ ബോംബേറ്. പാട്യം പതിനാറാം വാര്‍ഡ് മെമ്പറും ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടംഗസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഒരു ബോംബ് വീടിന്റെ മുറ്റത്തും മറ്റൊന്ന് വീടിന്റെ മുന്നിലെ റോഡിലുമാണ് പതിച്ചത്. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തിനു പിന്നിൽ ആരെന്ന് വ്യക്തമല്ല

Post a Comment

Previous Post Next Post

Join Whatsapp

Advertisement