കണ്ണാടിപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം



കണ്ണാടിപ്പറമ്പ് :- ഇന്ന് രാവിലെ കണ്ണാടിപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിലുണ്ടായ ബൈക്ക് അപകടത്തിൽ ചേലേരി സ്വദേശി മരണപ്പെട്ടു. നൂഞ്ഞേരി വടക്കേമൊട്ടയിലെ സുഫിയാൻ (18) ആണ് മരണപ്പെട്ടത്. സ്കൂളിന് സമീപത്ത് വെച്ച് ബൈക്കും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു ദാരുണമായ അപകടം.

ബൈക്കിൽ വാരംറോഡ് ഭാഗത്തേക്ക്‌ പോകുകയായിരുന്നു സുഫിയാൻ സഞ്ചരിച്ച ബൈക്കും എതിരെ വരുകയായിരുന്ന സ്‌കൂട്ടിൽ തമ്മിൽ ഇരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും സുഫിയാൻ റോഡിലേക്ക് തെറിച്ചുവീണു.

നൂഞ്ഞേരിയിലെ മുഹമ്മദ്‌ കുഞ്ഞി അമാനിയുടെയും ജുവൈരിയത്തിന്റെയും മകനാണ്. സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ റഷീദ് ദാരിമിയുടെ മകളുടെ മകനാണ്. SSF നൂഞ്ഞേരി യൂനിറ്റ് ഫിനാൻസ് സെക്രട്ടറി കൂടിയാണ് സുഫിയാൻ.

Post a Comment

Previous Post Next Post

Join Whatsapp

Advertisement