ശരണ്യ എവിടെ, കുടകിലുള്ള തടിയൻ്റമോൾ മലയിൽ ട്രക്കിങ്ങിന് പോയ നാദാപുരം സ്വദേശിനിയെ ഇനിയും കണ്ടെത്തിയില്ല


ജില്ലയിലെ മടിക്കേരി താലൂക്കിലെ എറ്റവും ഉയരം കൂടിയ മലയാണ് തടിയൻ്റമോൾ. 1748 മീറ്റർ ഉയരമുള്ള കൊടുമുടി. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് ഇവിടെ ട്രെക്കിങ്ങിന് അനുവാദമുള്ളത്. സാധാരണഗതിയിൽ മുകളിൽ കയറി തിരിച്ചിറങ്ങാൻ അഞ്ച് മണിക്കൂറെടുക്കും. ഒറ്റയ്ക്ക് ആരെയും മുകളിലേക്ക് വിടാറില്ല. സംഘമായി മാത്രമേ കയറാൻ അനുവദിക്കൂ. കൂടെ പോയവർ മൂന്ന് പേരുടെ സംഘങ്ങളായി മടങ്ങിയെത്തിയിട്ടും ശരണ്യ തിരിച്ചെത്തിയില്ലെന്നത് വനംവകുപ്പുകാർ ശ്രദ്ധിച്ചു. കൂടെ പോയവരോട് ചോദിച്ചപ്പോൾ മുകളിൽ നായയോടൊപ്പം കളിച്ചു നിൽക്കുന്നുവെന്നായിരുന്നു മറുപടി.

ഉച്ചയായിയിട്ടും കാണാതായതോടെ ഹോംസ്റ്റേ ഉടമ അന്വേഷിച്ചെത്തി. ഫോണിൽ പലവട്ടം വിളിച്ചിട്ടും ശരണ്യയെ കിട്ടിയില്ല. ഇടയ്ക്ക് ഫോണിൽ കിട്ടിയപ്പോൾ വഴി തെറ്റിയെന്ന് പറഞ്ഞു. അപൂർവ്വമായാണ് തടിയന്റെമോൾ ട്രെക്കിങ്ങിനിടെ ആളുകൾക്ക് വഴി തെറ്റാറുള്ളൂ. അഥവാ വഴി തെറ്റിയാലും രണ്ട് മൂന്ന് മണിക്കൂർ കൊണ്ട് വഴി കണ്ടെത്താറുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു. യാത്രകളിഷ്ടപ്പെട്ടിരുന്ന ശരണ്യ പതിവായി ഇത്തരം സ്ഥലങ്ങളിൽ ട്രെക്കിങ്ങ് നടത്താറുണ്ട്. ദീ‌ർഘദൂര ട്രെക്കിങ്ങിന് പോകുന്നവർ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകളെപറ്റി നല്ല ധാരണയുള്ള ശരണ്യ സുരക്ഷിതയായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement