കരിങ്കൽക്കുഴിയിൽ ലഹരിക്കെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ഡിവൈഎഫ്ഐ



കരിങ്കൽക്കുഴി: കരിങ്കൽക്കുഴി ടൗണിൽ കടകൾക്ക് പിറകുവശത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പല സ്ഥലത്തു നിന്നുമുള്ള ആളുകൾ പുകവലിയുടെ മറവിൽ ലഹരിവസ്തുക്കൾ കൈമാറുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ നാട്ടുകാർ പലതവണ താക്കീത് നൽകിയെങ്കിലും ഇപ്പോഴും ചിലർ ഇത്തരം പ്രവർത്തനങ്ങൾ നടത്തുകയാണ്.

ഇതിനെതിരായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ടൗണിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ടൗൺ കേന്ദ്രീകരിച്ചുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ കൊളച്ചേരി നോർത്ത് മേഖല ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement