തലശ്ശേരി : തലശ്ശേരി പ്രസ് ഫോറവും പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ചെറു കഥാ ശിൽപശാല സംഘടിപ്പിച്ചു.
സാഹിത്യ അക്കാദമി നിർവ്വഹക സമിതി അംഗവും ബാല സാഹിത്യകാരനുമായ എം.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു. ശിൽപശാല കോ-ഓർഡിനേറ്റർ അനീഷ് പാതിരിയാട്, ശിൽപശാല വിശദീകരണം നൽകി.
കവിതാ പുരസ്കാരം നേടിയ യുവ എഴുത്തുകാരി ആർ.ആതിരയെ ഉപഹാരം നൽകി ആദദരിച്ചു. വനിതാ വേദി ചെയർമാൻ പി.ഐശ്വര്യ,, പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. പ്രസ് ഫോറം സിക്രട്ടറി എൻ. സിറാജുദ്ദീൻ ആശംസാ പ്രസംഗം നടത്തി.ലൈബ്രറി കൗൺസിൽ താലൂക്ക് സിക്രട്ടറി അഡ്വ.വി.പ്രദീപൻ വായനാ ചാലഞ്ച് വിശദീകരണം നൽകി.
ശിൽപശാല ഒന്നാം സെഷനിൽ,കാഥികന്റെ പണിപ്പുര, എഴുത്ത് അനുഭവങ്ങൾ, വിഷയത്തിൽ അഡ്വ.കെ.കെ.രമേഷും രണ്ടാം സെഷനിൽ കഥയെഴുത്തിലെ പുതു ധാര, വിഷയത്തിൽ ആർ.ആ തിരയും ക്ലാസ്സെടുത്തു.പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറി, സിക്രട്ടറി പി. ദിനേശൻ സ്വാഗതവും പ്രസ് ഫോറം ട്രഷറർ പാലയാട് രവി നന്ദിയും പറഞ്ഞു.

Post a Comment