പെരുവ, ചെമ്പുക്കാവ് ഉന്നതികളിൽ സ്വീപ് ക്യാമ്പയിനിന്റെ ഭാഗമായി SVEEP അംഗങ്ങള്‍ എത്തി


ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ വോട്ടിലാണ് എന്ന സന്ദേശം സമൂഹത്തിലുടനീളം എത്തിക്കുന്നതിൽ സ്വീപ് നിർണായക പങ്ക് വഹിക്കുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുക, വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക, എല്ലാവരും നിർബന്ധമായും വോട്ട് ചെയ്യണമെന്ന് പ്രേരിപ്പിക്കുക എന്നിവയാണ് ഈ ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഈ ലക്ഷ്യത്തോടെയാണ് കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിലെ കണ്ണവം വനത്തിന്റെ ഉള്ളിലായി മെയിൻ റോഡിൽ നിന്നും ഏകദേശം 8കിലോമീറ്റർ ഉള്ളിലായി വനപ്രദേശം അതിരിടുന്ന പെരുവ, ചെമ്പുക്കാവ് ഉന്നതികളിൽ സ്വീപ് ക്യാമ്പയിനിന്റെ ഭാഗമായി എത്തിച്ചേർന്നത്.ചെമ്പുക്കാവ് ഉന്നതിയിലെ സാമൂഹ്യ പഠനമുറിയിൽ വച്ച് വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ അവിടെ എത്തിച്ചേർന്ന ഓരോരുത്തരും തങ്ങളുടെ വോട്ടിന് എത്രമാത്രം പ്രാധാന്യം ഉണ്ടെന്നു മനസിലാക്കി.

ബോധവത്കരണത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരത്തിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് 80 വയസുള്ള ഉപ്പാട്ടി അമ്മ ഉത്തരം പറഞ്ഞു കൂടാതെ വാഹന സൗകര്യം നന്നേ കുറഞ്ഞ ആ 4കിലോമീറ്ററിൽ വളരെയേറെ ആവേശത്തോടെ Sveep അംഗങ്ങളുടെ കൂടെ ഓരോ വീടും കയറിയിറങ്ങി.

ഭർത്താവിനെ ഒരു പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ട 70 കാരി മാതു അമ്മയും വേദനകൾ മറച്ച ചിരിയോടെ ക്യാമ്പയിന്റെ ഭാഗമായി.

ആർ ജി എസ് എ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ ബോധവത്കരണ ക്ലാസ്സ് നടത്തി, വോട്ടിംഗ് മെഷീൻ മോഡൽ പരിചയപ്പെടുത്തി ക്വിസ് മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവും നൽകി.

നിഷ്കളങ്കമായ പെരുമാറ്റത്തിലൂടെ ഹൃദയം കവർന്ന ഉന്നതി നിവാസികൾക്ക് നിറഞ്ഞ നന്ദി രേഖപ്പെടുത്തി അവിടെ നിന്ന് മടങ്ങുമ്പോൾ ഉപ്പാട്ടിയമ്മയും അമ്പാടിയും ഒക്കെ SVEEP അംഗങ്ങള്‍ക്ക് ഒരു മറക്കാനാവാത്ത ഓർമ്മകൾ ആയി.

#CEOKerala #sveepkerala #ECISveep #KeralAassemblyElection2026
#InkItKannur #DEOKannur #SveepKannur #CollectorKNR

Post a Comment

Previous Post Next Post

Join Whatsapp

Advertisement