സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽമഴയ്ക്ക് സാധ്യത



തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഈ ദിവസങ്ങളിളും മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മഴ ശക്തമായതോടെ താപനിലയിൽ ആശ്വാസമുണ്ട്. ഇന്നലെ 38 ഡിഗ്രി സെൽഷ്യസായിരുന്നു പുനലൂരിൽ രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement