കണ്ണൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ സജീവമായ യുവാവും സഹായിയും പിടിയില്‍. കണ്ണൂർ ആലക്കോട് സ്വദേശിയായ കെ യു മുഹമ്മദും സഹായിയായ കെ ടി ജോസുമാണ് അറസ്റ്റിലായത്.
കേരളത്തിലുടനീളം 150 ഓളം മോഷണക്കേസുകളിലെ പ്രതിയാണ് കെ യു മുഹമ്മദ്. വയനാട്ടിലെ ഒരു വീട്ടില്‍ നിന്ന് ഒമ്പത് പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് പിടിവീണത്.
ഏപ്രില്‍ 24-ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. കണ്ണൂർ ആലക്കോടുള്ള വീട്ടില്‍ നിന്നാണ് സ്വർണം മോഷ്ടിച്ചത്. ജില്ലാ പൊലീസ് മേധാവി അരുണ്‍ കെ പവിത്രന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
ഒരാഴ്ചയോളം പ്രതികളെ നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. മഴക്കാല പൂർവ പരിശോധന എന്ന പേരിലെത്തിയ മഫ്തി പൊലീസാണ് മുഹമ്മദിനെ തന്ത്രപൂർവം പിടികൂടിയത്.
മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകളെ കുറിച്ച് ജോസാണ് മുഹമ്മദിനോട് പറയുന്നത്. ആളില്ലാത്ത വീടുകളാണ് ലക്ഷ്യമിടുന്നത്. ആളില്ലെന്ന് ഉറപ്പിച്ച ശേഷം പൂട്ട് പൊളിച്ച് അകത്തുകയറുന്നതാണ് പതിവ്.
ശരീരം പൂർണമായും മറച്ചശേഷമാണ് വീടിനുള്ളിലേക്ക് കടക്കുന്നത്. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ സജീവമാണ് മുഹമ്മദ്.
രണ്ട് കോടിയോളം ചെലവഴിച്ച് നിർമിച്ച വീട്ടിലാണ് മുഹമ്മദ് കഴിയുന്നത്. കൂടാതെ മോഷ്ടിച്ച സ്വർണം സൂക്ഷിക്കാനായി പ്രത്യേക സ്ഥലങ്ങളും മുഹമ്മദ് വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.

Post a Comment