കണ്ണൂർ: സർവകലാശാല വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. 2025 മുതൽ പ്രവേശനം നേടിയ 17,343 വിദ്യാർഥികൾക്ക് പരിരക്ഷ ലഭിക്കും.
ഇതിനായി വിദ്യാർഥിയിൽ നിന്ന് 60 രൂപ ഈടാക്കും. പോളിസി രേഖകൾ ഔദ്യോഗികമായി കൈമാറുന്ന ചടങ്ങ് വെള്ളി രാവിലെ സർവകലാശാല താവക്കര ക്യാമ്പസിൽ വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു ഉദ്ഘാടനം ചെയ്യും.

Post a Comment